ADVERTISEMENT

കുവൈത്ത് സിറ്റി∙  കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും തനിമയുടെ ഹാർഡ്കോർ അംഗവുമായിരുന്ന അന്തരിച്ച രാജു സഖറിയാസിന്‍റെ ഓർമകൾ പങ്കുവെക്കുന്നതിനായി കലാ, സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസിനസ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് തനിമ ഒരു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തനിമ സീനിയർ ഹാർഡ്കോർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാജു സഖറിയാസിന്‍റെ തനിമയിലെ പ്രവർത്തനങ്ങളെ സ്മരിച്ചുകൊണ്ട് ജേക്കബ് വർഗീസ് തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ തനിമയുടെ പേരിലുള്ള അനുശോചനം അറിയിച്ചു.

തുടർന്ന്, ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസ്സിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്. പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ, ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം എന്നിവർ രാജു സഖറിയയുമായുള്ള ഓർമ്മകൾ പങ്കുവെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി.കെ. ദിലീപ് അനുസ്മരണ സമ്മേളനം ഏകോപിപ്പിച്ചു. ഹബീബുള്ള മുറ്റീച്ചൂർ യോഗത്തിന് നന്ദി അറിയിച്ചു.

English Summary:

Remembrance Meeting was Organized in Memory of Raju Zakharia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com