ADVERTISEMENT

ജിദ്ദ ∙  റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെ യാത്രക്കാര്‍ സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 100  വിമാന കമ്പനികള്‍ 86,000 ത്തിലധികം സര്‍വീസുകള്‍ നടത്തിയ ഈ കാലയളവില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. സൗദിയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും തിരക്കേറിയത് ജിദ്ദ ആയിരുന്നു. ജിദ്ദയില്‍ 53.8 ലക്ഷം യാത്രക്കാരെയാണ് സ്വീകരിച്ചത്. റിയാദ് (32.3 ലക്ഷം), മദീന (10.4 ലക്ഷം) എന്നിവയാണ് മറ്റു പ്രധാന വിമാനത്താവളങ്ങള്‍. ഇവ കൂടാതെ മറ്റുള്ള വിമാനത്താവളങ്ങളിലൂടെ 28.5 ലക്ഷം യാത്രക്കാര്‍ കടന്നുപോയി. 

English Summary:

Saudi Airports Record 18% Surge in Flights, Passenger Numbers During Ramadan, Eid Holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com