ADVERTISEMENT

മനാമ∙ ബഹ്‌റൈൻ നവകേരള മേയ് ദിനത്തോടനുബന്ധിച്ചു സൽമാബാദിലുള്ള സൊഹാൽ കൺസ്ട്രക്ഷൻ കമ്പനിയിൽ വെച്ച് നടത്തിയ മേയ് ദിനാചരണം പ്രസിഡന്‍റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ലോക കേരള സഭാംഗവും കോ ഓർഡിനേഷൻ സെക്രട്ടറിയുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. അറിയപ്പെടുന്ന ട്രാവൽ വ്ലോഗറും മാധ്യമ പ്രവർത്തകനുമായ ശ്രീ. കെ. ടി. നൗഷാദ് മേയ് ദിന സന്ദേശം നല്കി. അക്കോമഡേഷനിൽ വച്ച് വിവിധ കലാ കായിക വിനോദ വിജ്ഞാന പരിപാടികൾ, ആരോഗ്യ പരിപാലന ക്ലാസ്, നോർക്ക ക്ഷേമനിധി അവബോധനം എന്നിവ നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് എക്സിക്യുട്ടീവ് അംഗങ്ങൾ സമ്മാനദാനം നടത്തി.

may-day1

സ്നേഹ വിരുന്നോടു കൂടി  അവസാനിച്ച പരാപാടിക്ക് ആശംസകൾ നേർന്ന് ജനറൽ സെക്രട്ടറി എ.കെ.സുഹൈൽ, കോ ഓർഡിനേഷൻ അസി.സെക്രട്ടറി ജേക്കബ് മാത്യു, കോ ഓർഡിനേഷൻ അംഗം എസ്.വി.ബഷീർ എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് അംഗം രാജ് കൃഷ്ണ സ്വാഗതവും വൈസ് പ്രസിഡന്‍റ് സുനിൽ ദാസ് നന്ദിയും പറഞ്ഞു. രാമത്ത് ഹരിദാസ്, വിശാൽ നെടുങ്ങാട്ടിൽ , ബിജു വർഗീസ്, വിജയൻ ഒലിയിൽ, അജിത് ഖാൻ, ചെറിയാൻ എന്നിവർ നേതൃത്വം നല്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com