ADVERTISEMENT

റിയാദ് ∙ സൗദി വാണിജ്യ മന്ത്രാലയം സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതും പുരുഷന്മാർ ജോലി ചെയ്യുന്നതും വിലക്കിയതായി അറിയിച്ചു. ഈ നിയമപ്രകാരം, ഇത്തരം കടകളിൽ അറ്റകുറ്റപണികൾക്ക് മാത്രമേ പുരുഷന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. ഇത്തരം തയ്യൽ കടകളിലെ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളായിരിക്കണം. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയ ശേഷം മാത്രമേ അറ്റകുറ്റപണികൾക്കായി പുരുഷന്മാർക്ക് കടയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യണം. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ കഴിയരുത്.

കടയുടെ മുൻഭാഗത്ത് ഒരു റിസപ്ഷൻ ഏരിയയും ഡിസ്പ്ലേ ഏരിയയും ഉണ്ടായിരിക്കണം. ഈ ഏരിയ ജോലി സ്ഥലത്തു നിന്ന് വേർതിരിക്കണം. അകത്തെ ജോലിസ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ അനുവാദമില്ല. കടകളിൽ എല്ലാത്തരം പുകയില ഉപയോഗവും നിരോധിച്ചിരിക്കുന്നു. എല്ലാ തയ്യൽ കടകളും വാണിജ്യ റജിസ്ട്രേഷൻ നേടണം. സിവിൽ ഡിഫൻസ് നിയമങ്ങൾ പാലിക്കുന്നതിനുള്ള സൗകര്യങ്ങൾ കടയിൽ ഉണ്ടായിരിക്കണം. കടയുടെ പുറത്ത് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണം.

എൻട്രി, എക്സിറ്റ് റൂട്ട്, ജോലി സമയം, ഇലക്ട്രോണിക് പേയ്‌മെന്‍റ് രീതികൾ, ക്യുആർ കോഡ്, സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒഴികെ കടയുടെ മുൻഭാഗത്ത് മറ്റു സ്റ്റിക്കറുകൾ പതിക്കരുതെന്നും സൗദി വാണിജ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

English Summary:

Saudi banned men to enter shops where women sew clothes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com