ADVERTISEMENT

സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. ഇരിട്ടി സ്വദേശി കിണാക്കുല്‍ വയല്‍പാത്ത് കുടുംബാഗമായ കെ വി അസ്‌ലം (51) ആണ് സലാലയില്‍ മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് എങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപ് സലാലയില്‍ എത്തിയ ഇദ്ദേഹം ഇവിടെ കച്ചവടം നടത്തുകയായിരുന്നു. നേരത്തെ സുഹാര്‍, മസ്‌യൂന, ദുകം ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Heart attack: A native of Kannur died in Salala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com