ADVERTISEMENT

റിയാദ്∙  യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജിസാനിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹിമരുന്നിന് അടിമയായ സൗദി പൗരനായ പ്രതി, യുവതിയെ തന്‍റെ കാറിൽ കയറ്റി വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി. യാത്രയിൽ യുവതിക്ക് ദേഹോപദ്രവം ഏൽപ്പിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു.  പ്രതിക്ക് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും വിലക്കപ്പെട്ട ഹീന പ്രവൃത്തി ചെയ്യുകയും ചെയ്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.

English Summary:

Saudi Arabia executes man who kidnapped, tortured, and raped young woman.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com