ADVERTISEMENT

ദോഹ ∙ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴില്‍ പുതിയ ദേശീയ രക്തദാന കേന്ദ്രം തുറന്നു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ ഖുവാരിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എച്ച്എംസിയുടെ രക്തദാന പ്രോഗ്രാമിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തദാതാക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ കേന്ദ്രം. ഖത്തറിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ആവശ്യമായ രക്തവും രക്തത്തിന്റെ ഘടകങ്ങളും നല്‍കുന്നതിനുള്ള ഏക കേന്ദ്രം കൂടിയാണിത്.

38 കിടക്കകള്‍ ആണിവിടെയുള്ളത്. ഷെയ്ഖ് ഈദ് ബിന്‍ മുഹമ്മദ് അല്‍താനിയുടെ പേരിലുള്ള 2 ഹാളുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ കേന്ദ്രം. പ്ലാസ്മ തെറാപ്പി ആവശ്യമുള്ള രോഗികള്‍ക്കായി തെറാപ്യൂട്ടിക് പ്ലാസ്മ എക്‌സ്‌ചേഞ്ച്, ഫ്‌ളെമോബോടോമി, സ്‌റ്റെംസെല്ലുകളുടെ ശേഖരണം, പ്ലേറ്റ്‌ലെറ്റുകളുടെ തരംതിരിക്കല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ട്.  

English Summary:

HMC's New National Blood Donation Center has Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com