ADVERTISEMENT

മോണ്ടെവിഡിയോ, പരാഗ്വേ∙ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ടായിരത്തോളം പെൻഗ്വിനുകളെ കിഴക്കൻ യുറഗ്വായുടെ തീരത്ത്  ചത്ത നിലയിൽ കാണപ്പെട്ടു. പക്ഷിപ്പനിയല്ല കാരണമെന്നാണ് വിവരം. അതേസമയം, ഇത്രയധികം പെൻഗ്വിനുകളുടെ കൂട്ടമരണ കാരണം അജ്ഞാതമായി തുടരുകയാണ്. 

 

മഗല്ലനിക് പെൻഗ്വിനുകളാണ് തീരത്ത് അടിഞ്ഞത്. കൂടുതലും പ്രായപൂർത്തിയാകാത്തവയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൽ ചത്തത് തീരത്ത് ഒഴുക്കിൽപ്പെട്ട് എത്തുകയായിരുന്നു. 

Read also: വായ്പയെടുത്ത് ജർമനിയിൽ പഠനം; എല്ലാം നഷ്ടമായപ്പോൾ ദുബായ്; 'അമേരിക്കൻ ഭാവി' സ്വപ്നം കാണുന്നവർ അറിയണം ഈ യുവാവിന്റെ അനുഭവം

‘‘ഇവയുടെ മരണം വെള്ളത്തിലാണ് സംഭവിച്ചിരിക്കുന്നത്. പരിശോധിച്ച എല്ലാ സാംപിളുകളും ഏവിയൻ ഇൻഫ്ലുവൻസ നെഗറ്റീവ് (പക്ഷിപ്പനി) ആണെന്ന് കണ്ടെത്തി. വലിയ ശതമാനം മഗല്ലനിക് പെൻഗ്വിനുകൾ എല്ലാവർഷവും ചാവുന്നത് സാധാരണമാണ്. പക്ഷേ ഇത്രയധികം മരണം അപൂർവമാണ്. കഴിഞ്ഞ വർഷം ബ്രസീലിലും സമാനമായ രീതിയിൽ പെൻഗ്വിനുകൾ ചത്തിരുന്നു. ’’– പരിസ്ഥിതി മന്ത്രാലയ മേധാവി കാർമെൻ ലീസാഗോയെൻ പറഞ്ഞു.

 

മഗല്ലനിക് പെൻഗ്വിനുകൾ സാധാരണ തെക്കൻ അർജന്റീനയിലാണ് കൂടുകൂട്ടുന്നത്.  ശൈത്യകാലത്ത് അവ ഭക്ഷണവും വെള്ളവും തേടി വടക്കോട്ട് കുടിയേറും. ഇക്കാലത്ത് ബ്രസീലിയൻ സംസ്ഥാനമായ എസ്പിരിറ്റോ സാന്റോയുടെ തീരത്ത് പോലും എത്തുന്നതും പതിവാണ്.

 

പാരിസ്ഥിതിക വക്താക്കൾ മഗല്ലനിക് പെൻഗ്വിൻ മരണങ്ങളുടെ വർധനവിന് കാരണം അമിത  അനധികൃതവുമായ മത്സ്യബന്ധനമാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 

 

English Summary:  2,000 Penguins Mysteriously Wash Up Dead On Uruguay Coast 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com