വിസ്കോൻസെനിലെ ഏഴ് കൗണ്ടികളിൽ കോവിഡ് വർധിക്കുന്നു
Mail This Article
×
വിസ്കോൻസെൻ∙ വിസ്കോൻസെനിലെ ഏഴ് കൗണ്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും അകത്തും മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും നിയമം ബാധകമാണ്. ബാരൺ, റസ്ക്ക്, ലക്രോസി, മോൺറ്റാ, വെർണൻ, കെനോഷ, റാസിൻ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ലഭ്യമായ കണക്കുകൾ അനുസരിച്ചു വിസ്കോൻസെൻ സംസ്ഥാനത്തു പ്രതിദിനം 2095 കേസാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനാടിസ്ഥാനത്തിൽ 13.7 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ വാരാന്ത്യം ഇത് 13.9 ശതമാനമായി ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.