ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് അനുശോചിച്ചു
Mail This Article
ഡാലസ്∙ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്, ഡാലസ് ചാപ്റ്റർ അംഗങ്ങൾ ആദരാജ്ഞലികൾ അർപ്പിച്ചു. 24 ന് കൂടിയ സും മീറ്റിംങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് വർഗീസ് അലക്സാണ്ടർ വേൾഡ് മലയാളി കൗൺസിലിനു വേണ്ടി ചെയ്ത പൂർവ്വകാല അനുഭവങ്ങൾ സ്മരിക്കുകയുണ്ടായി.
തുടർന്ന് നാഷണൽ വൈസ് ചെയർ പേഴ്സണ്‍ മീന ചിറ്റലപ്പള്ളി, നാഷണൽ സെക്രടറി പ്രഫസർ ജോയ് പുല്ലാട്ടു മഠം , ഡാലസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് വിൽസൻ തരകൻ , സെക്രട്ടറി ലിസാമ്മ ഡാനിയേൽ , ട്രഷറർ രാജൂ തരകൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പി.സി. മാത്യു, ബോർഡ് മെംബർ ദീപക് കൈതപ്പുഴ തുടങ്ങിയവർ ഉമ്മൻചാണ്ടി നമ്മുടെ നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ അനുസ്മരിപ്പിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു.
ശത്രുക്കളെപ്പോലും സ്നേഹിക്കൂവാനുള്ള മനസ്സും ദൈവഭയവും ദൈവ വിശാസവുമാണ് മറ്റുള്ളവരിൽ നിന്ന് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് എന്ന് യോഗം വിലയിരുത്തുകയുണ്ടായി. തലസ്ഥാന നഗരി മുതൽ പുതുപ്പള്ളി വരെയുള്ള തന്റെ വിലാപയാത്ര ജനങ്ങൾ തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കുന്നുണ്ട്.