ADVERTISEMENT

ന്യൂയോർക്ക് ∙  അമേരിക്കയിൽ കോവിഡ് വകഭേദമായി ജെഎൻ. 1 വ്യാപിക്കുന്നു. അവധി ദിനങ്ങളിൽ വ്യാപനം വർധിക്കുന്നതിന് സാധ്യതയുണ്ട്. ഈ വർഷം ഓഗസ്റ്റിലാണ് ജെഎൻ. 1  ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. സെപ്റ്റംബറിൽ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്,.മറ്റ് പുതിയ വേരിയന്‍റുകളെപ്പോലെ, ജെഎൻ. 1  ഒമിക്രോൺ കുടുംബത്തിന്‍റെ ഭാഗമാണ്.

യു.എസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ അഭിപ്രായത്തിൽ ഇപ്പോൾ യു.എസിൽ ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്‍റാണ് ജെ.എൻ.1. എച്ച് വി.1 സബ് വേരിയന്‍റ് ഇപ്പോഴും രാജ്യത്ത് പ്രബലമാണ് .ഡിസംബർ 9-വരെയുള്ള കണക്ക് പ്രകാരം  യുഎസിലെ കോവിഡ്-19 കേസുകളിൽ ഏകദേശം 30% എച്ച് വി.1 ആണ്.  21% കേസുകൾ ജെഎൻ. 1 , തുടർന്ന് ഇജി.5 . 

English Summary:

A New Covid Variant is Spreading Rapidly in the US. CDC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com