ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ആരോപണവുമായി ജോ ബൈഡൻ
Mail This Article
×
കൊളംബിയ ∙ സിറിയൻ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ജോർദാനിൽ യുഎസ് സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎസ് സൈന്യം അറിയിച്ചു. സിറിയയിലും ഇറാക്കിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി.
മൂന്ന് യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് സംഘടന വെളിപ്പെടുത്തി.
English Summary:
Joe Biden: Three US troops killed in drone attack in Jordan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.