ADVERTISEMENT

ഫിലഡൽഫിയ∙ ഫിലഡൽഫിയയിൽ  പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷത്തിനിടെ ആക്രമണം. വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെസ്റ്റ് ഫിലഡൽഫിയയിലെ 47-ആം സ്ട്രീറ്റിലെ ക്ലാര മുഹമ്മദ് സ്‌ക്വയറിലും വൈലൂസിങ് അവന്യൂവിലുമാണ് ആക്രമണമുണ്ടായത്.  ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെ നടന്ന സംഭവത്തിൽ പരുക്കേറ്റവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതു കൂടാതെ 22 വയസ്സുള്ള യുവാവിന്  വയറ്റിലും വെടിയേറ്റു. 

ഈദുൽ ഫിത്ർ ആഘോഷത്തിനായി  1,000ത്തിലധികം ആളുകൾ എത്തിച്ചേർന്നിരുന്നു. പൊലീസ് എത്തിയാണ് ആക്രമികളെ പിടികൂടിയത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. കേസിൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

Attack during Eid al-Fitr celebration in Philadelphia injures three people.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com