ADVERTISEMENT

മിഷിഗൻ∙ ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ മെയ് 31 ആഭിമുഖ്യത്തിൽ  വൈകിട്ട് 7 മണിക്ക് സ്റ്റെർലിങ് ഹൈറ്റ്സ് ഹെൻറി ഫോർഡ്-II ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സ്റ്റീഫൻ ദേവസ്സി ഷോയുടെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫിസിൽ നടന്നു. ഒതെന്‍റിക്ക ഇന്ത്യൻ കുസീൻ മാനേജിങ് പാർട്നേഴ്‌സ് സുമിത് കൻഡൽവൽ, അനിൽ പ്രാട്ടി, ഭാരത് ബുസ്സു എന്നിവർ കേരള ക്ലബ് പ്രസിഡന്‍റ് ആശാ മനോഹരനിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. 

സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, അമൃത സുരേഷ് എന്നീ പ്രശസ്ത ഗായകർ ഈ ഷോയിൽ പങ്കെടുക്കുന്നു. അത്യാധുനിക ശബ്‌ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഈ സംഗീത പരിപാടിയിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.  ഈ ഷോയുടെ മെഗാ സ്പോൺസേർസ് കോശി ജോർജ്‌-റീമാക്സ്, നാഷനൽ ഗ്രോസറീസ്, ഒതെന്‍റിക്ക ഇന്ത്യൻ കുസീൻ, നോവായ് എനർജി എന്നിവരാണ്. അജയ് അലക്സ്, റോജൻ പണിക്കർ, സ്വപ്‌ന ഗോപാലകൃഷ്ണൻ, ധന്യ മേനോൻ, ആശാ മനോഹരൻ, പ്രീതി പ്രേംകുമാർ, ഗൗതം ത്യാഗരാജൻ, സുജിത് നായർ, ഷിബു ദേവപാലൻ, ജോളി ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഈ മെഗാ ഷോയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു

English Summary:

Detroit Kerala Club “Stephen Devassy Show” on May 31 – Stephen Devassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com