ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ കൺവെൻഷൻ ഇന്ന് വൈകിട്ട്
Mail This Article
ന്യൂയോർക്ക്∙ അമേരിക്കയിലെ മലയാളി സംഘടനായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജൻ കൺവെൻഷൻ ഇന്ന് (ഏപ്രിൽ19) വൈകിട്ട് 6:30 മുതൽ ടൈസൺ സെന്‍ററിൽ (26 North Tyson Avenue, Floral Park, New York, 11001) നടക്കും. ഫോമാ ഭാരവാഹികളുടെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും നിറ സാന്നിധ്യത്തിൽ വിവിധ കലാപരിപാടികളോടെയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
കൺവെൻഷനിലെ പ്രധാന പരിപാടികൾ:
∙ റജിസ്ട്രേഷൻ കിക്ക് ഓഫ്: ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്‍റ കാനായിൽ നടക്കുന്ന എട്ടാമത് രാജ്യാന്തര കൺവെൻഷന്‍റെ റജിസ്ട്രേഷൻ കിക്ക് ഓഫ്
∙ 2024-2026 വർഷത്തേക്കുള്ള വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന മത്സരാർഥികളുടെ പരിചയപ്പെടുത്തൽ
∙ കലാപരിപാടികൾ
∙ പ്രസംഗങ്ങൾ
കൺവെൻഷൻ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത് മെട്രോ റീജനൽ വൈസ് പ്രസിഡന്‍റ് പോൾ ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ്. സംഘാടക സമിതിയിൽ റീജൻ ചെയർമാനും കേരളാ കൾച്ചറൽ അസോസ്സിയേഷൻ പ്രസിഡൻറുമായ ഫിലിപ്പ് മഠത്തിൽ, റീജൻ പ്രസിഡന്‍റ് അലക്സ് എസ്തപ്പാൻ, റീജൻ സെക്രട്ടറി മാത്യു ജോഷുവ, റീജൻ കൺവെൻഷൻ ചെയർമാൻ രാജേഷ് പുഷ്പരാജൻ, നാഷണൽ കമ്മറ്റി അംഗങ്ങളായ വിജി ഏബ്രഹാം, തോമസ് ഉമ്മൻ, കമ്മറ്റി അംഗങ്ങളായ റിനോജ് കോരുത്, ഷാജി വറുഗീസ്, ഏബ്രഹാം ഫിലിപ്പ്, വിമൻസ് ഫോറം ചെയർ ഡോ. ഷെറിൻ എബ്രഹാം, യൂത്ത് ഫോറം ചെയർ വരുൺ ഈപ്പൻ, വിവിധ സംഘടനാ പ്രസിഡന്‍റുമാർ എന്നിവർ ഉൾപ്പെടുന്നു.