ADVERTISEMENT

ഡിട്രോയിറ്റ് ∙  ഫോമാ ഗ്രേറ്റ് ലേക്സ് റീജൻ സൈജൻ കണിയൊടിക്കലിനെ 2024-2026 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കാനിരിക്കുന്ന ഫോമായുടെ ഇന്‍റർനാഷനൽ കൺവെൻഷണിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. അമേരിക്കയിലെ മലയാളി സമൂഹത്തിൽ സജീവ പ്രവർത്തകനായ സൈജൻ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റാണ് ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറി,  'ധ്വനി' മാസികയുടെ ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സൈജനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.

saijan-kaniyotikkal-is-contesting-for-the-post-of-foma-advisory-council-secretary3

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്‍റക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചു ഓഗസ്റ്റ് 8 മുതൽ 11 വരെ നടത്തപ്പെടുന്ന ഇന്‍റർനാഷണൽ കൺവെൻഷണിൽ വച്ചാണ് ഫോമായുടെ 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടക്കുക. 2007-ൽ മിഷിഗനിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയ സൈജൻ കണിയൊടിക്കൽ ആലുവ സ്വദേശിയാണ്.

saijan-kaniyotikkal-is-contesting-for-the-post-of-foma-advisory-council-secretary1

ബാല്യം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സൈജൻ കണിയൊടിക്കലിന് നേതൃത്വപാടവവും അതുല്യമായ പ്രവർത്തനശൈലിയും ഉണ്ടെന്ന് ഗ്രേറ്റ് ലേക്സ് റീജിൻ ആർവിപി ബോബി തോമസ്സ്, ഗ്രേറ്റ് ലേക്സ് നാഷനൽ കമ്മറ്റി മെമ്പർ സുദീപ് കിഷൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് പ്രിൻസ് ഏബ്രഹാം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്‍റ് ആഷ മനോഹരൻ, കേരളാ അസോസിയേഷൻ ഓഫ് ഓഹായോ പ്രസിഡന്‍റ് ബാലു കൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. അതിനാൽ, ഈ സ്ഥാനത്തേക്ക് അദ്ദേഹം ഏറ്റവും അനുയോജ്യനാണെന്ന്  അവർ വിശ്വസിക്കുന്നു.മിഷിഗനിലെ വിക്സത്തിൽ റജിസ്ട്രേഡ് നഴ്സായ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പമാണ് സൈജൻ താമസിക്കുന്നത്.

English Summary:

Saijan Kaniyotikkal is Contesting for the Post of Foma Advisory Council Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com