ADVERTISEMENT

ഡിട്രോയിറ്റ് ∙ കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യൂഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ലാൻസി അമേരിക്കയിലേക്ക് കുടിയേറിയത്. ‌ഗായകനും ഗിത്താറിസ്റ്റുമായിരുന്ന ലാൻസി 'പ്രത്യാശ' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായിരുന്നു.

ഭാര്യ: മേഴ്‌സി തോമസ് (കാപ്പിൽ പള്ളിയുടെ തെക്കേതിൽ കുടുംബാംഗം) മകൾ: ലോയ്സ. സഹോദരങ്ങൾ: മോറിൻ, ഡോറിൻ, ലോയ്, മോളി, ജോയ്. പൊതുദർശനം ഏപ്രിൽ 29ന് മാർത്തോമ്മാ പള്ളിയിൽ വൈകിട്ട് 5 മണി മുതൽ. സംസ്കാരം ഏപ്രിൽ 30ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക്:  വിനോദ് തോമസ് 586-770-1294

(വാർത്ത ∙ അലൻ ചെന്നിത്തല)

English Summary:

Lancy Andrew Feriah Died in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com