ADVERTISEMENT

ഡാലസ് ∙ കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ അന്തരിച്ചു.  ഡാലസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി.പി.എം) ചർച്ചിൽ അംഗമായിരുന്നു അന്നമ്മ വർഗീസ്. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച മെയ് 4 ന് രാവിലെ 9:00 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് ഉണ്ടായിരിക്കും.  പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം & മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ് (വിലാസം: 500 US 80, SUNNYVALE, TX 75182).

വെള്ളിയാഴ്ച (മെയ് 3) വൈകിട്ട് 6:00 PM - 9:00 PM ന് ഡാലസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർത്ഥനയും പൊതു ദർശനവും ഉണ്ടായിരിക്കുന്നതാണ്. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).മക്കൾ : മിനി വർഗീസ്, മീനു വർഗീസ്, സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ്. സഹോദരങ്ങൾ: സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ.

 ന്യൂ റ്റെസ്റ്റാമെന്‍റ്  സീനിയർ പാസ്റ്റർ കാർലാൻഡ്‌ റൈറ്റ്, ബ്രദർ റോബിൻ, ഡാലസ് ഫൈത്ഹോം ദൈവ വേലക്കാർ എന്നിവർ സംസ്കാരശുശ്രൂഷകൾക്ക് നേതൃത്വം നൽകും.  ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്‍റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ,  വൈസ് പ്രസിഡന്‍റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ജി. ഐ. സി.  ഡാലസ് ചാപ്റ്റർ കോഓർഡിനേറ്റർ വർഗീസ് കയ്യാലക്കകം എന്നിവർ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : മിനു വർഗീസ്  469 -366 -9830

(വാർത്ത ∙  പി. സി. മാത്യു)

English Summary:

Annamma Varghese Died in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com