ADVERTISEMENT

കോവിഡിന്റെ രണ്ടാംവരവിൽ ഓക്സിജൻ ക്ഷാമമാണ് രാജ്യത്തെ പ്രധാനമായും വലയ്ക്കുന്നത്. എല്ലാ കോവിഡ് രോഗികൾക്കും  ആശുപത്രി വാസം ആവശ്യമില്ലെന്ന് ഗവൺമെന്റും ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും പോസിറ്റീവ് ആയാലുടൻ ആശുപത്രിയിലേക്ക് കുതിക്കുന്ന അവസ്ഥയുണ്ട്. ശരീരത്തിലെ ഓക്സിജൻ നില പെട്ടെന്ന് താഴ്ന്നു പോകുമോ എന്ന ഭീതിയാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. എന്നാൽ ഹോം ഐസലേഷനിൽ ഇരിക്കുന്ന രോഗികൾക്കും പൾസ് ഓക്സിമീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജൻ തോത് നിരീക്ഷിക്കാം. കൃത്യമായ വൈദ്യോപദേശം പിന്തുടർന്നാൽ ചില രോഗികളുടെയെങ്കിലും ഓക്സിജൻ പ്രശ്നത്തിന് വീട്ടിൽത്തന്നെ പരിഹാരം കാണാനും കഴിഞ്ഞേക്കും. ഇത് അത്യാവശ്യക്കാരായ രോഗികൾക്ക് ഓക്സിജൻ ബെഡും വെന്റിലേറ്ററും ഐസിയുവുമൊക്കെ ലഭ്യമാകാൻ  സഹായകമാകും.

പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ തോത് എങ്ങനെ കൃത്യമായി അളക്കാം എന്ന് വിശദീകരിക്കുന്ന ഒരു വിഡിയോ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കും മുൻപ് ഇക്കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം എന്ന് വിഡിയോയിൽ പറയുന്നു:

1. ഓക്സിജൻ തോത് അളക്കുന്നതിന് മുൻപ് 10-15  മിനിറ്റ് വിശ്രമിക്കുക      

2. നെഞ്ചിൽ ഒരു കൈ കുറച്ചു നേരം അനക്കാതെ വയ്ക്കുക

3. പിന്നീട് ഈ കൈയിലെ ചൂണ്ടുവിരലിലോ നടുവിരലിലോ ഓക്സിമീറ്റർ ഘടിപ്പിക്കുക

4. റീഡിങ് സ്ഥായിയാകുന്നതുവരെ ഓക്സിമീറ്റർ അനക്കാതെ കൈ ഒരേയിടത്ത് വയ്ക്കുക

5. റീഡിങ് സ്ഥായിയായി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന റിസൽറ്റ്ട്ട് രേഖപ്പെടുത്തുക

6. ഈ റീഡിങ് ശ്രദ്ധാപൂർവം പരിശോധിക്കുക

7. ബേസ് ലൈനിൽനിന്ന് രേഖപ്പെടുത്താൻ തുടങ്ങി, ആരോഗ്യത്തിന് പറയത്തക്ക മാറ്റമൊന്നും ഇല്ലെങ്കിൽ ദിവസം മൂന്നുതവണ റീഡിങ് എടുക്കാം  

8. ശ്വാസംമുട്ടലുണ്ടാകുകയോ ഓക്സിജൻ തോത് 93 ശതമാനത്തിനു താഴേയ്ക്കു വരികയോ ചെയ്താൽ വൈദ്യസഹായം തേടണം  

ഓക്സിജൻ തോത് മെച്ചപ്പെടുത്താൻ പ്രോണിങ് പോലെ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കണമെന്നും ഡോക്ടർമാർ പറയുന്നു.

Englidh Summary : Pulse oximeter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com