ADVERTISEMENT

പ്രമേഹ രോഗികൾ  (Diabetics) ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. പഞ്ചസാര, വൈറ്റ്ബ്രഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബീയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വളരെ വേഗം ബാധിക്കും. പ്രമേഹരോഗികൾ ചുവന്ന ചീര  (Red Spinach) ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ചുവന്ന ചീര പോഷകങ്ങളുടെ കലവറയാണ്, പ്രത്യേകിച്ച് വൈറ്റമിനുകളുടെ. ഫൈബർ ധാരാളം അടങ്ങിയതിനാൽ അത് മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും അതു  സഹായിക്കും.

കൊളസ്ട്രോൾ (Cholesterol) കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ചുവന്ന ചീര സഹായകമാണ്. വൈറ്റമിൻ എ,സി, ഇ എന്നിവ ചുവന്ന ചീരയിൽ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ഫൈബർ ധാരാളം അടങ്ങിയതിനാൽ, രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ചുവന്ന ചീര ഇരുമ്പിന്റെ ഉറവിടമാണ്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ഹീമോഗ്ലോബിന്റെ പ്രവർത്തനത്തിനും ഇത് ആവശ്യമാണ്. കൂടാതെ ഊർജനില നിലനിർത്താനും ഇരുമ്പ് സഹായിക്കും. വിൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ചീര സഹായിക്കുന്നു. ചുവന്ന ചീരയിൽ ധാരളമുള്ള വിറ്റമിൻ എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതിനാൽ ഫ്രീ റാഡിക്കലുകളോടു പൊരുതി ഓക്സീകരണ സമ്മർദം കുറയ്ക്കുന്നത് നിരവധി രോഗങ്ങളിൽനിന്നു സംരക്ഷണമാകും.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Reasons diabetics must add red spinach to their diets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com