ADVERTISEMENT

നിറയെ പോഷണങ്ങളുള്ള ഒരു വിഭവമാണ്‌ ചീര. തണുപ്പ്‌ കാലത്ത്‌ പ്രത്യേകിച്ചും ഇത്‌ പ്രതിദിന ഭക്ഷണക്രമത്തില്‍ ചേര്‍ക്കണമെന്നും ശുപാര്‍ശ ചെയ്യപ്പെടാറുണ്ട്‌. ചെറുചീര, പാലക്ക്‌ ചീര, പച്ചച്ചീര, ചുവന്ന ചീര എന്നിങ്ങനെ വൈവിധ്യവും ചീരയിലുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ചീര കഴിച്ചാല്‍ മാത്രമേ അതിന്റെ പോഷണഗുണങ്ങള്‍ ശരീരത്തിന്‌ ലഭിക്കൂ. ചീര പാകം ചെയ്യുന്ന വിധമാണ്‌ ഇതില്‍ പ്രധാനം. ചീര കഴിക്കുമ്പോള്‍ ഇനി പറയുന്ന തെറ്റുകള്‍ ഒഴിവാക്കണമെന്ന്‌ ന്യൂട്രീഷനിസ്റ്റ്‌ നമാമി അഗര്‍വാള്‍ സമൂഹമാധ്യമത്തിൽ പറയുന്നു. 

1. പച്ചയ്‌ക്ക്‌ കഴിക്കരുത്‌
ചീര പച്ചയ്‌ക്ക്‌ കഴിക്കുന്നത്‌ വൃക്കയില്‍ കല്ലുകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന്‌ നമാമി പറയുന്നു. ഇതിലെ ഓക്‌സാലിക്‌ ആസിഡ്‌ കാല്‍സ്യത്തിന്റെയും അയണിന്റെയും ആഗീരണത്തെ തടസപ്പെടുത്തുകയും കാല്‍സ്യവുമായി ചേര്‍ന്ന്‌ കല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതിനാല്‍ ചീര പച്ചയ്‌ക്ക്‌ കഴിക്കരുത്‌. 

Which foods helps to reduce cholesterol
Representative image. Photo Credit: Lotus images/Shutterstock.com

2. അമിതമായി വേവിക്കരുത്‌
എന്നാല്‍ ചീര പാകം ചെയ്യുമ്പോള്‍ അമിതമായി വേവിക്കുകയും ചെയ്യരുത്‌. ഇത്‌ അതിലെ പോഷണങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കും. 

3. സ്‌മൂത്തിയില്‍ ചീര വേണ്ട
സ്‌മൂത്തിയില്‍ ചീര ചേര്‍ക്കുന്നതും അത്ര നല്ലതല്ലെന്ന്‌ നമാമി ചൂണ്ടിക്കാണിക്കുന്നു. ഇത്‌ അതിലെ ഫൈബറിനെ ഇല്ലാതാക്കുന്നു. പച്ചയ്‌ക്ക്‌ കഴിക്കുമ്പോള്‍ എന്ന പോലെ ഓക്‌സാലിക്‌ ആസിഡിന്റെ അംശം സ്‌മൂത്തിയില്‍ ചേര്‍ക്കുമ്പോഴും നഷ്ടമാകില്ല. 

പോഷണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഓക്‌സാലിക്‌ ആസിഡിന്റെ തോത്‌ കുറയ്‌ക്കാനും ചീര മിതമായ തോതില്‍ മാത്രമേ പാകം ചെയ്യാവൂ എന്നും നമാമി കൂട്ടിച്ചേര്‍ക്കുന്നു. 

Representative Image. Photo Credit : Yodaswaj / iStockPhoto.com
Representative Image. Photo Credit : Yodaswaj / iStockPhoto.com

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, അയണ്‍, കാല്‍സ്യം, ഫോളിക്‌ ആസിഡ്‌ തുടങ്ങിയ നിരവധി പോഷണങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്‌. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സും കുറയ്‌ക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കുന്നതിനും ചീര നല്ലതാണ്‌. ചീരയിലെ ഫൈബര്‍ ദഹനത്തെ മെച്ചപ്പെടുത്തി ഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. 

നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

English Summary:

Raw or Cookes Spinach good for health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com