ADVERTISEMENT

ഇതര സംസ്ഥാനങ്ങളിൽ കൊക്കോക്കൃഷി വ്യാപനത്തിന്റെ വേഗം കൂടുകയാണ്. ആഭ്യന്തരവിപണിയിൽ ലഭ്യത വർധിപ്പിക്കുന്നതോടെ കൊക്കോക്കുരു സംഭരിക്കുന്ന കമ്പനികൾ ഗുണനിലവാര സൂചിക ഉയർത്തുമെന്നു തീർച്ച. പുകചുവയുടെ പേരിൽ മഴക്കാലത്ത് കൊക്കോപ്പരിപ്പ് എടുക്കാതെ കമ്പനികൾ വിട്ടുനിന്നത് പോയ വർഷങ്ങളിൽ നാം കണ്ടതാണ്. ഉയർന്ന ഗുണമേന്മയോടെയുള്ള പ്രാഥമിക സംസ്കരണത്തിന്റെ ആവശ്യകതയും അതുതന്നെ. കൊക്കോക്കുരു പുളിപ്പിച്ച് ഉണക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:

  • മൂത്തു പഴുത്ത കായ്കൾ മാത്രം പറിക്കുക.
  • പറിച്ച കായ്കൾ രണ്ടോ മൂന്നോ ദിവസം തണലത്തു കൂട്ടിയിടുക.
  • കത്തികൊണ്ട് കുരു നീക്കരുത്. നീക്കിയാൽത്തന്നെ കുരു മുറിഞ്ഞ് ഇരുമ്പിന്റെ അംശം കലരരുത്.
  • പുളിച്ചൊഴുകുന്ന ലായനി കെട്ടിനിൽക്കാൻ അനുവദിക്കരുത്.
  • രണ്ടാമത്തെ ദിവസം ചണച്ചാക്കുകൊണ്ടു മൂടുന്നതും മൂന്നും അഞ്ചും ദിവസങ്ങളിൽ ഇളക്കിമറിക്കുന്നതും പുളിക്കുമ്പോഴുള്ള ചൂട് നിലനിർത്താനും എല്ലാ കുരുവും ഒരേപോലെ പുളിക്കാനും സഹായിക്കും.
  • ഏതു മാർഗം അവലംബിച്ചാലും 7 ദിവസമെങ്കിലും പുളിപ്പിക്കേണ്ടതുണ്ട്.
  • താപനില  28 ഡിഗ്രിയിൽ താഴ്ന്നിരിക്കുന്ന പ്രദേശങ്ങളിൽ പുളിപ്പിക്കൽ പൂർത്തിയാകാൻ 1–2ദിവസം കൂടി നൽകണം.
  • കുരു കഴുകി ഉണക്കരുത്.
  • പുളിപ്പിക്കുന്ന സ്ഥലം വൃത്തിയായും ദുർഗന്ധമില്ലാതെയും സൂക്ഷിക്കണം.
  • അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കരുത്.
  • പുളിപ്പിച്ച ശേഷം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുറംഭാഗം ഉണക്കിയെടുക്കണം.
  • ഉണക്കക്കുരുവിൽ 5–6 ശതമാനം മാത്രമേ ജലാംശം പാടുള്ളൂ.
  • സൂര്യപ്രകാശത്തിൽ ഉണക്കുന്നതാണ് ഏറ്റവും ഉത്തമം.
  • വിറകോ മണ്ണെണ്ണയോ ഉപയോഗിക്കുകയാണെങ്കിൽ പുകയാതെ ചൂട് മാത്രം ലഭിക്കുന്ന വിധത്തിലായിരിക്കാൻ ശ്രദ്ധിക്കണം.
  • ഇലക്ട്രിക് ഡ്രയർ ഉപയോഗിക്കുമ്പോൾ 60 ഡിഗ്രി താപനിലയിൽ പതുക്കെ ഉണക്കിയില്ലെങ്കിൽ ബട്ടർ നഷ്ടപ്പെടാം.
  • വായു കടക്കാത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ കുരു സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം.

English summary: Processing cocoa beans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com