ADVERTISEMENT

കോട്ടയം നീണ്ടൂർ മൂഴിക്കുളങ്ങര കറുത്തേടത്ത് മനയിൽ ‘ജിം’ ആണ് താരം. ഇന്നലെ വരെ തെരുവിലെ നായയായിരുന്ന ഇവൻ ഇപ്പോൾ ഈ വീട്ടിലെ അരുമയാണ്. ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. എൻ.ജയദേവന്റെ വീട്ടിലെ ഈ അതിഥിയെ കാണാൻ കഴിഞ്ഞദിവസം കലക്ടർ വി.വിഘ്നേശ്വ‌രിയുമെത്തി. തെരുവുനായ്ക്കളെ എടുത്തുവളർത്തുന്ന ‘മിഷൻ പോസിബിൾ’ പദ്ധതി കലക്ടറുടെ ആശയമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം. അതിന് ഒരാഴ്ച മുൻപു തന്നെ തന്റെ വീട്ടിലേക്കു വന്നുകയറിയെ അതിഥിയെ അരുമയായി കൂടെക്കൂട്ടാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഡോ. ജയദേവൻ. ‘അവനെ ഞങ്ങൾ തിരഞ്ഞടുത്തതല്ല, അവൻ ഞങ്ങളെ തിരഞ്ഞെടുക്കുകയായിരു ന്നു’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 17നു മൂഴിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ ക്ഷേത്രത്തിനു സമീപം നിന്നിരുന്ന നായ്ക്കുട്ടി ഡോ. ജയദേവനൊപ്പം വീട്ടിലേക്കു കൂടെപ്പോരുകയായിരുന്നു. മുൻപേ പരിചയം ഉള്ളതുപോലെ അവൻ വീട്ടുകാരോടു സ്നേഹപ്രകടനം നടത്തിയതോടെ എല്ലാവർക്കും ഇഷ്ടമായി. തുടർന്ന് കുളിപ്പിച്ച് ഉഷാറാക്കി ഭക്ഷണവും നൽകിയതോടെ ദത്തെടുക്കൽ പൂർത്തിയായി.

stray-dog-2
ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. എൻ.ജയദേവൻ തെരുവിൽനിന്നെടുത്തു വളർത്തുന്ന നായയ്‌ക്കൊപ്പം. ചിത്രം∙ മനോരമ

കഴിഞ്ഞദിവസം കുത്തിവം എടുത്തു. ഇന്ത്യയിലെ സാധാരണ കാണുന്ന പരിയ വംശത്തിൽപെട്ട നായയാണ് ജിം. ഡോക്ടറുടെ ഭാര്യ മിലീന, മകളായ പ്രിയദത്ത, അമ്മ പ്രിയദത്ത എന്നിവരുടെയെല്ലാം പൊന്നോമനയാണ് ഇപ്പോൾ ജിം. വരുംദിവസങ്ങളിൽ ഇവനു കൂടുതൽ പരിശീലനം നൽകും.

ഒരു പഞ്ചായത്തിലെ നൂറു പേരെങ്കിലും നായ്ക്കുട്ടികളെ ഇതുപോലെ അരുമയാക്കി വളർത്തിയാൽ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സഹായകമാകും ഡോ. ജയദേവൻ പറഞ്ഞു.

English summary: Mission Possible Project for Stray Dogs in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com