ADVERTISEMENT

എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ അവതരിപ്പിക്കുന്ന നാടകം ‘മഹാസാഗരം’ ഡിസംബർ 22 ന് കൊച്ചി ഹോട്ടൽ ലേ മെറിഡിയനിൽ. മനോരമ ഓൺലൈൻ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമർ‌പ്പിക്കുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ‘മഹാസാഗരം’ നാടകം അവതരിപ്പിക്കുന്നത്. എംടിയുടെ കൃതികളായ നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വളർത്തുമൃഗങ്ങൾ, കാലം, മഞ്ഞ്, ഗോപുരനടയിൽ, ദയ, രണ്ടാമൂഴം, വടക്കൻ വീരഗാഥ, നിർമാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണ് നാടകമവതരിപ്പിക്കുന്നത്.

C1
നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവർ

വി. ആർ സുധീഷ് ലിഗിത പാഠം ചെയ്ത നാടകത്തിന്റെ രംഗപാഠവും സംവിധാനവും പ്രശാന്ത് നാരായണനാണ്. കല സാവിത്രി, അമൽ, നൂറനാട് സുഗു, അൻസാർ അബ്ബാസ്, നിധീഷ് പൂകാട്, സായ് കൃഷ്ണ, വിഷ്ണു, ഭട്ടതിരി എന്നിവരാണ് നാടകത്തിന്റെ പിന്നണിയിലുള്ള മറ്റു കലാകാരന്മാർ. എംടിയുടെ കഥാപാത്രങ്ങളായി അരങ്ങത്തെത്തുന്നത് ഹരിശാന്ത് പുതുമന, ജയകൃഷ്ണൻ, അമ്പൂട്ടി, വൈഷ്ണവി, പ്രയാഗ് പ്രതീപ്, ജിജോ കെ തോമസ്, ആതിര, റിനീഷ, സൂര്യ കൃഷ്ണനുണ്ണി, താര ഹരീഷ്, വിനോദ് വി ദേവൻ, ജയൻ കെ നായർ, നിധിൻ മാധവ്, ആൽവിൻ, അൻസുമാൻ, വിവേക് റോഷൻ, ഗിഷൻ എറവ്, അൻസാർ അബ്ബാസ്, റെജി ലാൽ എന്നിവരാണ്.

C3
നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവർ

എംടിയുടെ വിവിധ കൃതികളും കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമാണ് ഈ നാടകത്തില്‍ ഒന്നിക്കുന്നത്. ഭ്രാന്തന്‍ വേലായുധനും കുട്ട്യേടത്തിയും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും വളര്‍ത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും ചന്തുവും അരങ്ങില്‍ പുനരവതരിക്കും.

C2
നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവർ

മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ മഹാസാഹിത്യകാരന് ആദരമർപ്പിക്കുന്ന പരിപാടിയിൽ മലയാള സിനിമാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. ‌ ആദരണച്ചടങ്ങിന്റെ ഭാഗമായ ദൃശ്യവിരുന്നിൽ ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന അവതരിപ്പിക്കുന്ന നൃത്തപരിപാടി, ചലച്ചിത്ര പിന്നണിഗായകരായ വിധുപ്രതാപും രാജലക്ഷ്മിയും അവതരിപ്പിക്കുന്ന ഗാനാഞ്ജലി എന്നിവയുമുണ്ടാകും. മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കൃതികളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ചും, എംടിക്ക് നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

English Summary:

Mahasagaram Drama will be held in Kochi As a part Mt vasudevan Nair's Birthday Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com