ADVERTISEMENT

വിവർത്തനം: ലൈല സൈൻ

ഡി സി ബുക്സ്

വില: 430 രൂപ

നൊബേൽ പുരസ്കാരജേതാവായ കസുവോ ഇഷിഗുറോയുടെ ശ്രദ്ധേയമായ നോവലാണ് ദ ബറീഡ് ജയന്റ്. ബ്രിട്ടീഷ് ദമ്പതികളായ ആക്സലിന്റെയും ബിയാട്രീസിന്റെയും ഭൂതകാലസ്മൃതികൾ തേടിയുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. വിചിത്രമായ ഒരു ഭൂമികയാണിതിൽ. ആയിരത്തിലേറെ വര്‍ഷങ്ങൾക്കുമുമ്പുള്ള വന്യവും നിഗൂഢവുമായ ബ്രിട്ടൻ. യക്ഷികളും കുട്ടിച്ചാത്തന്മാരും വ്യാളികളും വിഹരിക്കുന്ന ബ്രിട്ടനിലെ നിബിഡ വനങ്ങളിലൂടെയുള്ള സാഹസികമായ യാത്രയാണ് ഈ നോവൽ. ചരിത്രവും ഭാവനയും മിത്തുകളും ഇടകലർന്നു തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ ഓർമ്മകളുടെ മൂടൽമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന പ്രണയം, യുദ്ധം, പ്രതികാരം ഇവയിലൂടെയൊക്കെയാണ് മുന്നേറുന്നത്. ഉദ്വേഗജനകമായ ഒരു നവലോകമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com