ADVERTISEMENT

പ്രിയ സഖീ അറിയുമോ എൻ മൗനം 

നിന്നോടിനിയും മൊഴിയാത്തൊരെൻ ഭാഷയെന്ന് 

പ്രണയമൊരാഴിയായുള്ളിലുണ്ടെങ്കിലും 

ചെറു തിരപോലും നിൻ നേർക്കൊഴുകിയില്ല 
 

പ്രിയസഖീ അറിയുന്നു ഞാനും, ഇന്നാ - 

തിരയെ കൊതിക്കുന്ന പെൺകൊടി നീ. 

അറിയുമോ നിനക്കെന്റെ ഉള്ളം, മതിവരാ-

കേവലം തിരയായലിഞ്ഞു ചേരാൻ 
 

പ്രളയമായ് ഒന്നായൊഴുകിയെത്തിക്കുവാൻ 

മതിയില്ല ഞാൻ പെറ്റ ഭാഷയൊന്നും 

മുഴുവനായൊഴുകുവാനറിയാത്ത ഭാഷയെൻ 

മനതാരിൽ മൗനമായ്, ആഴിയായ് തിങ്ങി നിൽപ്പൂ 
 

പറയുവാനറിയാത്ത ഭാഷയ്‌ക്കതീതമാം 

ഹൃദയപ്പിടപ്പാണെൻ പ്രണയം.

നെഞ്ചോടു ചേർത്തൊരാശ്ലേഷമൊന്നുതാന-

തറിയിക്കുവാനുള്ള ഭാഷ 

ഒരു ഹൃദ്യ ആശ്ലേഷ ഭാഷ.
 

അണപൊട്ടിയൊഴുകുമെൻ പ്രണയവും മൗനവും 

ആലിംഗനത്തിലെ ചുംബനമായ് 

എന്റെ സ്നേഹ പ്രതീകത്തിൻ ചുംബനമായ് 

എൻ മൗന പ്രണയത്തിൻ സമ്മാനമായ് 

English Summary:

Malayalam Poem ' Pranaya Bhasha ' Written by Sanish Ramapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com