ADVERTISEMENT

താപമിതയ്യോ ഭൂവിൻമെയ്മേൽ 

ചുറ്റുന്നുഷ്ണസർപ്പമിതാണേ

തീയിൻ ചിറകുകൾ കൂടെക്കൂടെ 

വീശിയടിച്ചതിഘോരം ഘോരം

അഗ്നിജ്വലിച്ചുതെറിച്ചീടുന്ന 

കണ്ണുകൾ രണ്ടും ചുറ്റുമുഴറ്റി

സീൽക്കാരങ്ങൾ തോറും ചുടുചുടു 

കാറ്റിന്നലകൾ പാറീടുന്നൂ.
 

എരിപൊരി വെയിലിൽനിന്നും പിന്നെയു

മുയിരുൾക്കൊള്ളുന്നീയൊരു സർപ്പം

ചുറ്റിവരിഞ്ഞൂവേനലിൽ നിന്നും

ഉശിരേറ്റതുപോൽ മതിമതിവയ്യേ!

മണ്ണിൻ ദേഹം ചുട്ടു പഴുത്തീ ഭൂമിയും 

ഒരു ചെറു സൂര്യൻ തന്നെ

എത്ര നിറച്ചുകുടിച്ചീടുകിലു-

മുള്ളിലൊരുതരിജലകണമില്ലാ;
 

പൂക്കളുമില്ല; പൂമരമില്ല; 

പുഴകളിൽ കളകളയാരവമില്ല!

കുടിനീരില്ല ; കുചങ്ങൾ ചുരക്കും 

പാലതു പോലും പൊള്ളീടുന്നു.

തെളിനീരെല്ലാം വറ്റിയ ചാലുകൾ 

നീളെ കീറിയപാടുകൾ മാത്രം.

സൂര്യനിതൊട്ടൊരു ദാഹവുമില്ലേ;

തുള്ളിവിയർപ്പുമിറ്റിടുന്നില്ലേ?
 

ഇനിയീ വേനലിന്നറുതിയിൽ കാണാം 

പുതുമഴ പെയ്യുന്നെന്നൊരു സ്വപ്നം

കുളിരുംകൊണ്ടീ ഭുവനേപുണരാൻ 

വിണ്ണിൻമകളേ വന്നീടണമേ.

കനവിൻ നാമ്പുകൾ ഇവിടെ മുളയ്ക്കാൻ

കനിവിൻ നീരേ പെയ്തീടണമേ.

English Summary:

Malayalam Poem ' Ushnasarppam ' Written by Devika Abhijith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com