ADVERTISEMENT

െകട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് തിരക്കഥ.

 

ബാദുഷ പ്രൊഡക്‌ഷൻസും വണ്ടർഹാൾ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. 

 

ആസിഫ് അലി നായകനായി എത്തിയ െകട്ട്യോളാണ് എന്റെ മാലാഖയിലൂടെയാണ് നിസാം സംവിധാനരംഗത്തെത്തുന്നത്. സൗബിൻ ഷാഹിറിന്റെ പറവ സിനിമയിൽ ചീഫ് അസോഷ്യേറ്റ് ആയിരുന്നു നിസാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com