ADVERTISEMENT

ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഒരു മുഴുനീള പൊലീസ് കഥാപാത്രമായി ദുൽഖർ എത്തുന്നത് ഇതാദ്യമായാണ്. 

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

കൊല്ലം, കാസർഗോട് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻസ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് നിര്‍മാണം. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹം. എഡിറ്റിങ് ശ്രീകർ പ്രസാദ്. സംഗീതം സന്തോഷ് നാരായണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com