ADVERTISEMENT

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി നിവിൻ പോളി ചിത്രം കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് നിർമാണം.

 

മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ചിത്രം. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.

സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.  വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിർവഹിക്കുന്നു.

 

‘കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റര്‍ടെയിനറായിരിക്കും കനകം കാമിനി കലഹം.’–നിവിന്‍ പോളി പറഞ്ഞു.

 

എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ, പ്രൊഡക്‌ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ,  പരസ്യകല-ഓൾഡ് മോങ്ക്സ്,‌ വാർത്ത പ്രചരണം-എ എസ് ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com