ADVERTISEMENT

ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തരയുടെ വിവാഹത്തിൽ തിളങ്ങി കാവ്യ മാധവനും ദിലീപും. നീല സാരിയിൽ അതിമനോഹരിയായാണ് കാവ്യ എത്തിയത്. ഇരുവരും ഒന്നിച്ച് കാറിൽ നിന്നറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദിത്യനാണ് ഉത്തരയുടെ വരൻ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തുന്നത്.

 

2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രൺജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തിന് ദിലീപ് എത്തിയിരുന്നുവെങ്കിലും കാവ്യയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com