ADVERTISEMENT

ഫഹദ് ഫാസിൽ-നസ്രിയ ദമ്പതിമാരോടൊപ്പം വിവാഹവാർഷിക ദിനം പങ്കിടുന്ന സന്തോഷം പങ്കുവച്ച് നടൻ ശാന്തനു ഭാഗ്യരാജ്. ഫഹദിന്റെയും നസ്രിയയുടെയും വിവാഹദിനമായ ഓഗസ്റ്റ് 21 നാണ് ശാന്തനുവിന്റേയും ഭാര്യ കീർത്തിയുടെയും വിവാഹ ദിവസം. ഇരു ദമ്പതിമാരും ഒരുമിച്ച് കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രമാണ് ശാന്തനു പങ്കുവച്ചത്.

fahadh-nazriya-3

 

fahadh-nazriya-45

‘‘ഒരു ഇരട്ട വിവാഹ വാർഷിക ആഘോഷം.  ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം.  ഈ പാർട്ടി ഞങ്ങൾക്കായി ഒരുക്കിയതിനു വിജയ് സാറിന് (എ.എൽ.വിജയ്) നന്ദി.’’– വിവാഹവാർഷികാഘോഷ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശാന്തനു കുറിച്ചു.

 

നസ്രിയക്കൊപ്പം ഒൻപതാം വിവാഹവാർഷികം ആഘോഷിക്കുന്നതിൽ സന്തോഷം പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്ന പൂർണിമയുടെയും സംവിധായകൻ ഭാഗ്യരാജിന്റെയും പുത്രനാണ് ശാന്തനു.  തമിഴിൽ നിരവധി സിനിമകളും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുള്ള ശാന്തനുവിന്റെ ഏറ്റവും പുതിയ ചിത്രം ‘ബ്ലൂ സ്റ്റാർ’ ആണ്. ശാന്തനുവിന്റെ ഭാര്യ കീർത്തി തമിഴ്നാട്ടിൽ അറിയപ്പെടുന്ന അവതാരകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com