ADVERTISEMENT

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’യുടെ വിജയം ആഘോഷമാക്കി സഹപാഠികൾ. ചോയ്‌സ് സ്കൂളിലെ സഹപാഠികളാണ് അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രത്തിന്റെ വിജയം ആഘോഷമാക്കാൻ ഒത്തുചേർന്നത്.  കൊത്തയിലെ 'കലാപക്കാരാ' എന്ന ഗാനത്തോടൊപ്പം നൃത്തചുവടുകളുമായാണ് സുഹൃത്തുക്കൾ അഭിലാഷിനെ വരവേറ്റത്. തന്റെ സിനിമ ആഘോഷിക്കാൻ ഇത്രയും വലിയ പരിപാടി ഒരുക്കിയ  സുഹൃത്തുക്കളുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ആഘോഷ വിഡിയോ അഭിലാഷ് ജോഷി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.   

 

‘‘എന്റെ ആദ്യ സിനിമ ആഘോഷിക്കാൻ എന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഈ അവിസ്മരണീയ ദിനത്തിന് നന്ദി. എന്റെ അൽമ മാറ്ററായ ചോയ്സ്‌സ്‌കൂളിനും സ്കൂളിൽ എന്നോടൊപ്പം വളർന്നുവന്ന ഉറച്ച സൗഹൃദത്തിനും വലിയ നന്ദി. എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഈ മനോഹരമായ ഇവന്റ് ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുൻകൈ എടുത്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും പ്രത്യേക നന്ദി. നിങ്ങൾ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും.’’–അഭിലാഷ് ജോഷി കുറിച്ചു.

 

ദുൽഖർ സൽമാന്‍ നായകനായെത്തിയ കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായികയായി എത്തിയത്. ജേക്സ് ബിജോയ് ആയിരുന്നു സംഗീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com