ADVERTISEMENT

വാക്കു പാലിക്കാത്തവനാണ് അക്ഷയ് കുമാർ എന്ന വിമർശനങ്ങൾക്കു മറുപടിയുമായി താരം. പാൻ മസാല പരസ്യങ്ങളിൽ ഇനി അഭിനയിക്കില്ലെന്നു പറഞ്ഞിരുന്ന അക്ഷയ് ഷാറുഖ് ഖാനും അജയ് ദേവ്ഗണിനുമൊപ്പം പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ് വിമർശനങ്ങൾക്കു കാരണം. വാക്കുപാലിക്കാത്ത നടനാണ് അക്ഷയ് എന്നായിരുന്നു പ്രധാന വിമർശനം. ഇതോടെ എക്സ് പ്ലാറ്റ്ഫോമിലൂടെ താരം വിശദീകരണം നൽകി. ഇപ്പോൾ റിലീസ് ചെയ്ത പരസ്യം പാൻ മസാല ബ്രാൻഡുമായി ഒപ്പുവച്ച കരാർ അവസാനിക്കുന്നതിനു മുൻപ് ഷൂട്ട് ചെയ്തതാണെന്നും വ്യാജവാർത്തകളുടെ പിന്നാലെ പോകാതെ യാഥാർഥ്യം അറിയാനുള്ള ക്ഷമ കാണിക്കണമെന്നും ആരാധകരോട് അക്ഷയ് കുമാർ ആവശ്യപ്പെട്ടു. 

വിമൽ പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറായി അക്ഷയ് കുമാർ തിരിച്ചെത്തിയെന്ന ബോളിവുഡ് ഹംഗാമയുടെ വാർത്ത പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

‘‘അംബാസഡറായി തിരിച്ചുവരുന്നു? ഈ വ്യാജ വാർത്തയിലെ വസ്തുതകൾ പങ്കുവയ്ക്കാം. 2021 ഒക്‌ടോബർ 13 നാണ് ഈ പരസ്യങ്ങൾ ചിത്രീകരിച്ചത്. ഈ കമ്പനിയുമായുള്ള ബന്ധം അവസാനിക്കുകയാണെന്ന് ഞാൻ പരസ്യമായി പ്രഖ്യാപിച്ചതുമുതൽ ബ്രാൻഡുമായി എനിക്ക് ഒരു ബന്ധവുമില്ല. പക്ഷേ കരാർ അടുത്ത മാസം അവസാനം വരെയുള്ളതുകൊണ്ട് അവർ ഇതിനകം ചിത്രീകരിച്ച പരസ്യങ്ങൾ റിലീസ് ചെയ്യാനുള്ള നിയമപരമായ അവകാശം അവർക്കുണ്ട്. നിങ്ങൾ ശാന്തരായി യഥാർഥ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കൂ.’’ അക്ഷയ് കുമാർ പറയുന്നു.

സിനിമകളുടെ പ്രദർശനത്തിന് മുമ്പ് തിയറ്ററുകളിൽ നടക്കുന്ന പുകവലി വിരുദ്ധ പൊതുസേവന ക്യാെപെയ്നിന്റെ മുഖമായിരുന്നു അക്ഷയ്. മറ്റ് നിരവധി ക്യാംപെയ്നുകളുമായും അദ്ദേഹം സഹകരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും അക്ഷയ് സമയം കണ്ടെത്താറുണ്ട്. ആരോഗ്യകരമായ ജീവിതശൈലി മുന്നോട്ട് വയ്ക്കുന്ന താരം പുകയില ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്ന ആരാധകരുടെ അഭിപ്രായം മാനിച്ച് ഈ വർഷമാദ്യമാണ് പാൻ മസാല ബ്രാൻഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ആരാധകരോട് ക്ഷമാപണം നടത്തി അദ്ദേഹം പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

“എന്റെ എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ നിങ്ങളുടെ പ്രതികരണം എന്നെ ആഴത്തിൽ സ്വാധീനിച്ചു. നിങ്ങളുടെ വികാരങ്ങൾ മാനിച്ച് ഞാൻ വിമൽ ബ്രാൻഡുമായുയുള്ള ബന്ധം അവസാനിപ്പിക്കുന്നു. ബ്രാൻഡ് അംബാസഡറായിരുന്നപ്പോൾ അവർ എനിക്ക് തന്ന തുക മുഴുവൻ നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കരാറിന്റെ നിയമപരമായ കാലയളവ് വരെ ബ്രാൻഡ് പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തുടരാം, എന്നാൽ ഭാവി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ ഞാൻ അതീവ ശ്രദ്ധാലുവായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. പകരമായി നിങ്ങളുടെ സ്നേഹവും പിന്തുണയും മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ.’’ ഇതായിരുന്നു ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ട് അക്ഷയ് കുമാറിന്റെ വാക്കുകൾ.

English Summary:

Akshay Kumar clarifies amid row over surrogate pan masala ad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com