ADVERTISEMENT

കേരളാ ബോക്സ്ഓഫിസിൽ ആദ്യ റെക്കോർഡിട്ട് ദളപതിയുടെ ‘ലിയോ’. റിലീസിനു മൂന്നു ദിവസം ബാക്കി നില്‍ക്കെ പ്രി ബുക്കിങിലൂടെ മാത്രം നേടിയത് 7 കോടി രൂപ. ഇതോടെ കേരളത്തിലെ ആദ്യ ദിന കലക്‌ഷനിൽ കെജിഎഫ് 2 നേടിയ ഏഴ് കോടി ഇനി പഴങ്കഥ. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളിയാണ് ഈ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്.

7.25 കോടിയായിരുന്നു കെജിഎഫ് 2വിന്റെ ആദ്യ ദിന കലക്‌ഷൻ. ലിയോ രണ്ട് ദിനം കൊണ്ട് പ്രി ബുക്കിങിലൂടെ ഇതുവരെ നേടിയത് 7.3 കോടി. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോ നിരോധിച്ചതോടെ അതിർത്തിയിലുള്ള ജില്ലകളിലേക്ക് തമിഴ് പ്രേക്ഷകരും ഒഴുകുകയാണ്. കേരളത്തിൽ പുലർച്ചെ നാലു മണിക്കാണ് ഫാൻസ് ഷോ ആരംഭിക്കുന്നത്. പിവിആറിൽ പോലും ചരിത്രത്തിലാദ്യമായി വെളുപ്പിന് അഞ്ചരയ്ക്ക് ഷോയുണ്ട്. ‘ലിയോ’ സിനിമയുടെ ഓൺലൈൻ ബുക്കിങ് ഞായറാഴ്ച ആരംഭിച്ചിരുന്നു. ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ ഓൺലൈനിലൂടെ വിറ്റുപോയത്. ഇന്നലെ മാത്രം ഓൺലൈനിലൂടെ വിറ്റത് മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. ആദ്യ ഒരു മണിക്കൂറിൽ വിറ്റത് എൺപതിനായിരം ടിക്കറ്റുകൾ.

2263 ഷോകളിൽ നിന്നായി കേരളത്തിലെ പ്രീ െസയിൽസ് കലക്‌ഷനിൽ ലിയോ വാരിയത് ഇതുവരെ 5.4 കോടി രൂപയാണ്. പ്രീ സെയിലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’യെ ലിയോ വീഴ്ത്തിക്കഴിഞ്ഞു. 3.43 കോടി ആയിരുന്നു കൊത്തിയുടെ പ്രീ സെയില്‍ ബിസിനസ്. കെജിഎഫ് 2 (4.3 കോടി), ബീസ്റ്റ് (3.41 കോടി) എന്നീ ചിത്രങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്. 

ഈ വർഷം റിലീസ് ചെയ്ത രജനി ചിത്രം ‘ജയിലർ’ ആദ്യ ദിവസം കലക്‌ട് ചെയ്തത് 5.85 കോടിയാണ് ഈ റെക്കോർഡും പ്രി െസയിൽസ് ബിസിനസുകൊണ്ടു തന്നെ ലിയോ തകർത്തേക്കും. തമിഴ്നാട്ടിൽ നിന്നുള്ള ആളുകളും രാവിലെയുള്ള ഫാൻസ് ഷോ കാണാൻ കേരളത്തിലേക്കെത്തുന്നതാണ് ഇത്രയും വലിയ കലക്‌ഷൻ ഉയരാൻ കാരണം. കേരളത്തിൽ നാലു മണി, ഏഴു മണി, അഞ്ചര എന്നിങ്ങനെയാണ് ഫാൻസ് ഷോയുടെ സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. 

മലയാളത്തിലെ സകല സിനിമകളുടെയും ആദ്യ ദിന കലക്‌ഷൻ ലിയോ റിലീസ് ആകുന്നതോടെ പഴങ്കഥയായി മാറും. ആദ്യ ദിന കലക്‌ഷനിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

അതേസമയം, വേൾഡ് വൈഡ് അഡ്വാൻസ് സെയിലിൽ 40 കോടിയോളം ലിയോ നേടിക്കഴിഞ്ഞു. റിലീസിന് വെറും നാലു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ നേട്ടം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ തൃഷ, മാത്യു, അർജുൻ സർജ, സഞ്ജയ് ദത്ത്, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. ഒക്ടോബർ 19ന് ചിത്രം റിലീസിനെത്തും.

English Summary:

Leo: 7.4cr Becomes Highest Opening In Kerala Cinema History In Just Presales With 58 Hours Left

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com