ADVERTISEMENT

ഹൃതിക് റോഷന്റെ പിറന്നാളിന് കാമുകി സബ ആസാദിന്റെ പ്രണയാതുരമായ ആശംസ. ഹൃതിക്കുമൊത്തുള്ള പ്രണയ നിമിഷങ്ങളുടെ മനോഹര വിഡിയോയാണ് സബ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു വർഷമായി ഹൃതിക്കും സബയും പ്രണയത്തിലാണ്. ഇതിനു മുമ്പും സബ തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്.

ഗായികയും അഭിനേതാവുമായ സബ 2008 ൽ ദിൽ കബഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ആറോളം സിനിമകളിലും നാല് വെബ് സീരിസുകളിലും അഭിനയിച്ചു. ഇപ്പോൾ സംഗീത രംഗത്താണ് സജീവം.

അതേസമയം, ഹൃതിക്കിന്റേതായി ഫൈറ്റർ എന്ന ചിത്രമാണ് റിലീസിനു തയാറെടുക്കുന്നത്. പഠാനു ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൈലറ്റിന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദീപിക പദുക്കോൺ ആണ് നായിക.

പഠാന്‍ സിനിമയുടെ ഛായാഗ്രാഹകനായിരുന്ന മലയാളി സത്ചിത് പൗലോസ് ആണ് ഫൈറ്റിന്റെയും ക്യാമറ ചെയ്യുന്നത്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.

English Summary:

Hrithik Roshan and Saba Azad seal it with a kiss on his 50th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com