ADVERTISEMENT

നല്ല ചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ കൈവെടിയില്ല എന്ന സത്യത്തെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് സാജിദ് യാഹിയയുടെ 'ഖല്‍ബ്' എന്ന ചിത്രത്തിനു പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹവും സ്വീകാര്യതയും. ജനുവരിയില്‍ അമ്പത്തിയഞ്ചോളം തിയറ്ററുകളില്‍ ഖല്‍ബ് പുറത്തിറങ്ങിയിരുന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളുടെ തള്ളിക്കയറ്റത്താല്‍ കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ ഉതകും വിധത്തില്‍ വേണ്ട വിധത്തിലുള്ള പ്രദർശന സമയമോ സ്ക്രീനോ ഖല്‍ബിന് ലഭിച്ചിരുന്നില്ല.  എന്നാല്‍ കണ്ടവരോക്കെയും ഒരേ സ്വരത്തില്‍ നല്ല ചിത്രം എന്നു വിധിയെഴുതിയ ചിത്രം ക്രമേണ നിരൂപണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിത്തുടങ്ങി. 

ചിത്രത്തെപ്പറ്റി നല്ല അഭിപ്രായം കേട്ട് ഖല്‍ബ് കാണാനായി തിയറ്ററുകളില്‍ ചെന്ന പ്രേക്ഷകര്‍ കൂടുതല്‍ ഷോകള്‍ ആവശ്യപ്പെടുന്ന സാഹചര്യം വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പല തിയറ്ററുകളിലും ഖല്‍ബ് പുനര്‍പ്രദര്‍ശനത്തിന് എത്തിയിരുന്നു. മുക്കം പി.സി സിനിമാസ്, കോട്ടക്കല്‍ ലീനാ ടാക്കീസ് തുടങ്ങിയ തിയറ്ററുകള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് തിയറ്റര്‍ ഉടമകളുടെയും സാക്ഷ്യം. അതേസമയം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോഴും ആദ്യ ദിവസം മുതല്‍ തുടര്‍ച്ചയായി ഖല്‍ബ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ഇടപ്പള്ളി വനിതാ വിനീതാ തിയറ്ററും ഇതില്‍ പെടും. നല്ല ചിത്രങ്ങള്‍ എന്നും വിജയിക്കും എന്ന യാഥാര്‍ത്ഥ്യമാണ് ഖല്‍ബിലൂടെ വീണ്ടും വെളിവാകുന്നത്. 

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കിയാണ് സാജിദ് യാഹിയ 'ഖല്‍ബ്' ഒരുക്കിയിരിക്കുന്നത് സാജിദ് യാഹിയയും സുഹൈൽ എം കോയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ഫ്രാ​ഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'ഖൽബ്'ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: വിനയ് ബാബു, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ: പ്രകാശ് അലക്സ്, സം​ഗീത സംവിധാനം: പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ​ഗാനരചന: സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്‌ഷൻ ഡിസൈൻ: അനീസ് നാടോടി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോർട്ട്: സുനീഷ് വരനാട്, സാന്റോജോർജ്, ആനന്ദ് പി. എസ്., ജിതൻ വി. സൗഭ​ഗം, ദീപക് എസ് തച്ചേട്ട്, സ്റ്റണ്ട്: മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ.

കോറിയോഗ്രഫി: അനഘ, റിഷ്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: വിജിത്ത്, അസോഷ്യേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്റൊ പി. ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിങ്: അജിത്ത് ജോർജ്, എസ്.എഫ്.എക്സ്: ദനുഷ് നയനാർ, വി.എഫ്.എക്സ്: കോകനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിജിറ്റൽ മാർക്കറ്റിങ്: സിനിമ പ്രാന്തൻ, കാസ്റ്റിം​ഗ്: അബു വളയംകുളം, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഡിഐ: ആക്‌ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്: സജുമോൻ ആർ ഡി, ടൈറ്റിൽ: നിതീഷ് ​ഗോപൻ, ഡിസൈൻസ്: മക്ഗഫിൻ, പിആർഒ: വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: സിനിമാ പ്രാന്തൻ

English Summary:

Qlab movie getting good response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com