ADVERTISEMENT

വനിത ദിനത്തിൽ മഞ്ജു വാരിയർ പങ്കുവച്ചൊരു ചിത്രമാണ് മലയാളി–തമിഴ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പമുള്ള ചിത്രവുമായാണ് മഞ്ജു എത്തിയത്.

‘‘നമ്മുടെയെല്ലാം ഉള്ളിൽ അദ്ഭുതകരമായ ഒരു സ്ത്രീ ഉണ്ട്. എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്.’’– ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്. വുമൻസ് ഡേ, സൂപ്പർസ്റ്റാർ എന്നീ ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്. തമിഴ് ഫൊട്ടൊഗ്രാഫറായ പാർവതി ശ്രീധരനാണ് ചിത്രം പകർത്തിയിരിക്കുന്നത്.

പാർവതി തിരുവോത്ത്, പേളി മാണി, റിമ കല്ലിങ്കൽ, സാനിയ ഇയ്യപ്പൻ, കനിഹ തുടങ്ങി നിരവധിപ്പേരാണ് ചിത്രങ്ങളില്‍ കമന്റുമായി എത്തിയത്.

ഇവർ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്നും ഈ സൗഹൃദം എന്നു നില നിൽക്കട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകൾ.

English Summary:

Manju Warrier shares photo with Nayanthara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com