ADVERTISEMENT

കൊല്ലത്തെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനൊപ്പം തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകൾ ദിയ കൃഷ്ണയും. നാമനിർദേശ പത്രിക സമർപ്പിക്കാൻ കൃഷ്ണകുമാറിനൊപ്പം എത്തിയ ഭാര്യയും മകളും പ്രചാരണത്തിനിറങ്ങുകയും ചെയ്‌തു. മൂത്ത മകളും ചലച്ചിത്രതാരവുമായ അഹാന കൃഷ്ണ എവിടെ എന്ന ചോദ്യത്തിന്, അഹാന യാത്രയിലായതിനാൽ കൊല്ലത്ത് എത്താൻ കഴിഞ്ഞില്ല എന്നാണ് സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിൽ മറുപടി പറഞ്ഞത് 

രാഷ്ട്രീയത്തിൽ കൃഷ്ണകുമാറിന് ഭാര്യയും മക്കളും പൂർണ പിന്തുണയാണ് നൽകുന്നത്. കൃഷ്ണകുമാറിന്റെ സന്നദ്ധ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും പങ്കുചേരാറുണ്ട്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ കൃഷ്ണകുമാർ‍ പങ്കുവച്ചിട്ടുണ്ട്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന കൃഷ്ണകുമാറിനു വേണ്ടി മക്കൾ പ്രചാരണത്തിനിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നാല് മക്കളും ചേർന്ന് അഹാദിഷിക എന്ന സന്നദ്ധസംഘടന നടത്തുന്നുണ്ട്.

English Summary:

Krishnakumar accompanied by wife and daughter for election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com