ADVERTISEMENT

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞുവെന്ന വിവാദത്തിൽ മേയറെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'സംശയമെന്ത്. കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ' എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ സിസിടിവി ദൃശ്യം ജോയ് മാത്യു പങ്കുവച്ചു. വിഷയത്തിൽ ജോയ് മാത്യുവിന്റെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. 

കെഎസ്ആർടിസി ബസ് വാഹനത്തിൽ തട്ടാൻ വന്നുവെന്നും അതിനെതിരെ പ്രതിഷേധത്തോടെ നോക്കിയപ്പോൾ ഡ്രൈവർ ലൈംഗികചുവയുള്ള ആക്ഷൻ കാണിച്ചുവെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ ആരോപണം. തിരുവനന്തപുരം സാഫല്യം കോംപ്ലക്സിനു മുന്നിലെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവറോടു സംസാരിച്ചെന്നാണ് ആര്യ പറഞ്ഞത്. 

എന്നാൽ, കാർ കുറുകെയിട്ട് മേയർ ബസ് തടഞ്ഞെന്നാണ് ഡ്രൈവറുടെ വാദം. വിഷയത്തിൽ മേയറും കെഎസ്ആർടിസിയും തമ്മിലുള്ള വാക്പോര് മുറുകുന്നതിന് ഇടയിലാണ് സാഫല്യം കോംപ്ലക്സിനു മുന്നിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തായത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com