ADVERTISEMENT

പതിമൂന്നാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ സൗമ്യയ്ക്ക് പ്രണയാർദ്രമായ വിഡിയോയുമായി രമേശ് പിഷാരടി. ‘അധിപൻ’ സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് ചേർത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധിപ്പേരാണ് പിഷാരടിക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തുന്നത്. 

2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ്. പൂണൈ സ്വദേശിയാണ് സൗമ്യ.

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകൻ.  സന്തോഷ്‌ ഏച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയാണ്. 

English Summary:

Ramesh Pisharody Celebrate 13th Wedding Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com