ഹൃദയങ്ങൾ കീഴടക്കി ‘വഴികാട്ടി’ സംഗീത ആൽബം
Mail This Article
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘വഴികാട്ടി’ ക്രിസ്തീയ ഭക്തിഗാന ആൽബം. സജി.ആർ.നായർ ആണ് പാട്ടിനു വരികൾ കുറിച്ചത്. സോണി ഫിലിപ് കലാഗ്രാം ഈണം പകർന്നാലപിച്ചു. ഷിനോയ്.വി.ജോസഫ് ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ‘വഴികാട്ടി’ ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
‘വഴികാട്ടിയായ് എന്നും കർത്താവേ
നീ മുന്നിൽ നടന്നീടണേ
എന്റെ ജീവനാം യേശുവേ
സത്യാം മൃത്യുവേ മറക്കാതിരിക്കാൻ
സങ്കൽപ്പലോകത്തെ അറിഞ്ഞീടുവാൻ...’
മനോഹര ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘വഴികാട്ടി’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ബെന്നി ജോർജ് ഗാനരംഗങ്ങൾ ചിത്രീകരിച്ചു. സജി.ആർ.നായർ ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. സോണി ഫിലിപ് കലാഗ്രാം, രഞ്ജിത്.കെ.നായർ, ഡിയാന എൽസ സാംജി, അലോണ ജിൻസ്, ജേക്കബ് ഷിജോ, സാംജി പഴേപറമ്പിൽ, സുനീഷ്.സി.മാത്യു, ഫാ.സിബിൻ പെരിയപ്പാടൻ സിഎംഐ, ഫാ.വിൻസെന്റ് പണിക്കപ്പറമ്പിൽ സിഎംഐ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.