ADVERTISEMENT

ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് ചിത്രം നടന്ന സംഭവത്തിന്റെ പ്രമോഷൻ ഗാനം പുറത്തിറങ്ങി. അങ്കിത് മേനോന്റെ ഈണത്തിന് വരികൾ കുറിച്ച് ആലപിച്ചത് ശബരീഷ് വർമയാണ്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. വേറിട്ട ദൃശ്യാനുഭവമാണ് പാട്ട് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.

വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നടന്ന സംഭവം’. കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു.എ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. രാജേഷ് ഗോപിനാഥന്റേതാണു തിരക്കഥ. മനീഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. 
 

ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ ജോണി ആന്റണി, ശ്രുതി രാമചന്ദ്രൻ, ലിജോ മോൾ, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മേയ് 9ന് ‘നടന്ന സംഭവം’ തിയറ്ററുകളിലെത്തും.

English Summary:

Nadanna Sambavam movie promo song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com