ADVERTISEMENT

ഹൃദ്യമായ ഗസലുമായി ഗായിക ഗായത്രി അശോകൻ. പ്രശസ്ത ഉറുദു കവി ജിഗർ മൊറാദാബാദിയുടെ വരികൾക്ക് ഈണം പകർന്നത് പ്രശസ്ത സിത്താർവാദകനും ഗായത്രിയുടെ ജീവിതപങ്കാളിയുമായ പുർബയാൻ ചാറ്റർജിയാണ്. ഗായത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗസൽ പുറത്തിറക്കിയിരിക്കുന്നത്. 

പ്രശസ്ത ഗസൽ ഗായികയായിരുന്ന ചിത്ര സിങ് പാടി അനശ്വരമാക്കിയ 'ഹർസൂ ദിഖായി ദേതേ ഹേ' എന്ന ഗസലിന് പുതിയൊരു സംഗീതാവിഷ്കാരമാണ് ഗായത്രിയും പുർബയാൻ ചാറ്റർജിയും ചേർന്നൊരുക്കിയിരിക്കുന്നത്. സാരംഗിയും തബലയും ചേരുന്ന പശ്ചാത്തലത്തിൽ അതിമധുരമായി നിറയുകയാണ് ഗായത്രിയുടെ ശബ്ദം. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലെ ദിനദായാലോ രാമാ എന്ന ഗാനം ആലപിച്ചാണ് ഗായത്രി ചലച്ചിത്രപിന്നണിഗാനരംഗത്ത് എത്തുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, മുല്ലവള്ളിയും തേന്മാവും, മകൾക്ക്, സസ്നേഹം സമുത്രി തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി ആലപിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സസ്നേഹം സുമിത്രയിലെ 'എന്തേ നീ കണ്ണാ' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഗായത്രി നേടിയിരുന്നു. 

English Summary:

Harsoo Dikhayi Dete Hai song by Gayatri Asokan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com