ADVERTISEMENT

ആവേശത്തിലെ 'ഇലുമിനാറ്റി' പാട്ടിനു ഡാൻസ്–മ്യൂസിക് കവർ ഒരുക്കി തൃശൂർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ. ക്യാംപസിനെ ഇളക്കിമറിക്കുന്ന ഹിറ്റ് ട്രാക്ക് സമ്മാനിച്ച സംഗീതസംവിധായകൻ സുഷിൻ ശ്യാമിനും റാപ്പർ ഡാബ്സീക്കും പ്രത്യേകം സ്നേഹം കൂടി അറിയിച്ചാണ് ഇൻസ്റ്റഗ്രാമിൽ വിദ്യാർഥികൾ വിഡിയോ പങ്കുവച്ചത്. 'ആവേശം കണ്ട ആവേശത്തിൽ ചെയ്ത കവർ' എന്നാണ് വിഡിയോയ്ക്ക് വിദ്യാർഥികൾ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 

അഭിനന്ദ് ബാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. പറുദീസ എന്ന പാട്ടിന്റെ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധേയമായ എംഎംഎം ഡാൻസ് സ്റ്റുഡിയോയിലെ ഡാൻസേഴ്സായ കൃഷ്ണ പി.പി, തോമസ് വർഗീസ്, കൃഷ്ണ, റിച്ചാൾഡ് ജൈസൺ എന്നിവരും അഭിനന്ദിനൊപ്പം നൃത്ത ചുവടുകളുമായി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അശ്വൽ ഷാജിയാണ് ക്യാമറ. ഇവരെല്ലാവരും തൃശൂർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ്. ഗംഭീര പ്രതികരണമാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' എന്ന സിനിമയ്ക്കു വേണ്ടി സുഷിൻ ശ്യാം ഈണമൊരുക്കി റാപ്പർ ഡാബ്സീ പാടിയ 'ഇലുമിനാറ്റി' ഗാനം പ്രേക്ഷകഹൃദയം കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഒന്നരക്കോടി ആളുകളാണ് ഇതുവരെ ഈ ഗാനം യുട്യൂബിൽ മാത്രം കണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com