Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻആർഐ നിക്ഷേപം: ഇന്ത്യ ഒന്നാമത്

ന്യൂഡൽഹി ∙ എൻആർഐ നിക്ഷേപത്തിൽ ഇന്ത്യ നമ്പർ വൺ. കഴിഞ്ഞവർഷം 6900 കോടി ഡോളറാണു വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയച്ചത്. 2016ൽ ലഭിച്ച നിക്ഷേപവുമായി താരതമ്യപ്പെടുത്തിയാൽ 9.9% അധികം. എന്നാൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചതു 2014ൽ ആണ്. 7040 കോടി ഡോളർ.

യുഎസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വളർച്ചയാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം കൂട്ടിയതെന്നു ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന നിക്ഷേപം ലഭിച്ച മറ്റു രാജ്യങ്ങൾ: ചൈന 6400 കോടി ഡോളർ, ഫിലിപ്പീൻസ് 3300 കോടി ഡോളർ, മെക്സിക്കോ 3100 കോടി ഡോളർ, നൈജീരിയ 2200 കോടി ഡോളർ. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങൾക്കു കഴിഞ്ഞ വർഷം ലഭിച്ചതു 46,600 കോടി ഡോളറാണ്. വർധന 8.5%