Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസിപ്പണം: കേരളം തന്നെ നമ്പർ 1

NRI Money

പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ കേരളംതന്നെ ഒന്നാമത്. 2017ലെ പണംവരവ് സർവേയുടെ വിശദാംശങ്ങൾ  റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. പ്രാഥമിക കണക്കുകൾ കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവന്നിരുന്നു.

∙ ശതമാനക്കണക്കിൽ

ഇന്ത്യയിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ 46 ശതമാനവും (2.3 ലക്ഷം കോടി രൂപ)  4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ്. മഹാരാഷ്ട്രയും ചേർത്താൽ ഇത് 58.7%.

കേരളം – 19% (ഏകദേശം 95,000 കോടി രൂപ)

മഹാരാഷ്ട്ര – 16.7%

കർണാടക – 15%

തമിഴ്നാട് – 8%

ആന്ധ്രാപ്രദേശ് – 4%

∙ വീട്ടാവശ്യം

വിദേശത്തുനിന്നു ലഭിക്കുന്ന പണത്തിന്റെ പകുതിയിലേറെയും ഉപയോഗിക്കപ്പെടുന്നത് വീട്ടാവശ്യങ്ങൾക്ക് – 59.2%

ബാങ്കിൽ നിക്ഷേപിക്കാൻ – 20%

ഭൂമി, ഓഹരി വാങ്ങൽ – 8.3%

∙ സ്വകാര്യം

പണമയയ്ക്കാൻ കൂടുതലായി ആശ്രയിക്കുന്നത് സ്വകാര്യ ബാങ്കുകളെ. മണി ട്രാൻസ്ഫർ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള സ്വകാര്യ ബാങ്കിങ് സംവിധാനങ്ങളിലൂടെ എത്തുന്ന പണം – 74%

വിദേശ ബാങ്കുകൾ  – 9

പൊതു മേഖലാ ബാങ്കുകൾ – 17

∙ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത്  500 ഡോളറിൽ (36500 രൂപ) കൂടുതൽ – 70.3%

200 മുതൽ 500 ഡോളർവരെ  – 27

200 ഡോളറിൽ താഴെ – 2.7

∙ കൈമാറ്റ രീതികൾ

റുപ്പി ഡ്രോയിങ് അറേഞ്ച്മെന്റ് (ആർഡിഎ), വോസ്ട്രോ അക്കൗണ്ട് – 75.2%

സ്വിഫ്റ്റ് – 19.5

ഡയറക്ട് ട്രാൻസ്ഫർ   – 3.4

ചെക്ക്, ഡ്രാഫ്റ്റ്     – 1.9

(ആർഡിഎ – വിദേശത്തുനിന്ന് റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള ബാങ്കുകളിലൂടെ പണം സ്വീകരിക്കാനുള്ള സംവിധാനം, വോസ്ട്രോ – പണം ലഭിക്കേണ്ട സ്ഥലത്ത്  ബാങ്കിങ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക്, മറ്റു 

ബാങ്കുകൾ അക്കൗണ്ട് ലഭ്യമാക്കുന്ന സംവിധാനം)

∙ പണം അയയ്ക്കാനുള്ള ചെലവ്

200 ഡോളർ ഇന്ത്യയിലേക്ക് ആർഡിഎ, വോസ്ട്രോ അക്കൗണ്ടുകളിലൂടെ അയയ്ക്കാൻ:

ഗൾഫ് രാജ്യങ്ങളിൽനിന്ന് – 4.4% (അയയ്ക്കുന്ന തുകയുടെ)

മറ്റു രാജ്യങ്ങളിൽനിന്ന് – 13.5%

500 ഡോളർ അയയ്ക്കാൻ :

ഗൾഫ് രാജ്യങ്ങളിൽനിന്ന് – 1.9% (അയയ്ക്കുന്ന തുകയുടെ)

മറ്റു രാജ്യങ്ങളിൽനിന്ന് – 5.5%

∙ പണം വരുന്ന വഴികൾ

യുഎഇ – 26.9%

യുഎസ് – 22.9%

സൗദി അറേബ്യ – 11.6 %

ഖത്തർ – 6.5 %

കുവൈത്ത് – 5.5 %

ഒമാൻ – 3 %

യുകെ – 3 %