Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർടെൽ ബാങ്കിന് റിസർവ് ബാങ്ക് അനുമതി

airtel-payments-Bank

കൊച്ചി∙ മൊബൈൽ സേവന ദാതാക്കളായ എയർടെലിന്റെ പേയ്മെന്റ്സ് ബാങ്കിന് പുതിയ ഉപയോക്താക്കളെ ചേർത്ത് പ്രവർത്തനം പുനരാരംഭിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. പുതിയ ഉപയോക്താക്കളെ ചേർക്കുമ്പോൾ ആധാർ ഇ– കെവൈസി ഉപയോഗിക്കാൻ യുഐഡിഎഐയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. 

എയർടെൽ മൊബൈൽ വരിക്കാരെ അവരുടെ അനുമതിയില്ലാതെ ബാങ്ക് അക്കൗണ്ട് ഉടമകളാക്കിയെന്നും എൽപിജി സബ്സിഡി ആയി ഉപയോക്താക്കൾക്കു ലഭിക്കേണ്ടുന്ന കോടിക്കണക്കിനു രൂപ ആ അക്കൗണ്ടുകളിലേക്ക് എത്തിയെന്നുമുള്ള ആരോപണത്തെത്തുടർന്ന് ഏഴുമാസം മുൻപ് എയർടെൽ ബാങ്കിനു റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.