ADVERTISEMENT

രാജ്യത്ത് അതിവേഗം വളർച്ച നേടുന്ന മേഖലകളിൽ ഒന്നാണ് ഫുഡ് പ്രോസസിങ്. ഇൗ രംഗത്ത് ഫ്രോസൺ ഫുഡ് വിപണി മികവുറ്റ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഫ്രോസൻ ഫുഡ്‌ രംഗത്തെ സാധ്യതകൾ മനസ്സിലാക്കി കേരളത്തിൽ പുതിയൊരു ബിസിനസ് സംസ്കാരത്തിന് തുടക്കമിടുകയാണ് ക്യാൻട്രി ഫ്രോസൺ എന്ന സ്ഥാപനവും അതിന്റെ അമരക്കാരനായ മുഹമ്മദ്‌ ഷെബീൽ എന്ന ചെറുപ്പക്കാരനും. ഈ പുതിയ ബിസിനസ് ആശയത്തെ പൈലറ്റ് പ്രോജക്റ്റായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 ഫ്രോസൺ സൂപ്പർ മാർക്കറ്റുകളാണ് പ്രാരംഭഘട്ടത്തിൽ ആരംഭിക്കുന്നത്. പ്രാദേശിക തലത്തിൽ സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെക്കൂടി ഉൾപ്പെടുത്തിയാണ് സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത് .

കഴിഞ്ഞ ഏഴ് വർഷത്തെ അനുഭവ സമ്പത്താണ് ഷെബിൻ എന്ന ചെറുപ്പക്കാരനെ ഈ സംരംഭത്തിൽ കൊണ്ടെത്തിച്ചത്. മത്സ്യ, മാംസ വ്യാപാര രംഗത്ത് ലഭിച്ച അനുഭവ പരിചയമാണ് ഫ്രോസൺ സൂപ്പർമാർക്കറ്റ് എന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഷെബീൽ പറയുന്നു

എന്താണ് ഫ്രോസൺ സൂപ്പർമാർക്കറ്റ് ?

വലിയ മാളുകളിൽ കാണുന്ന രീതിയിലുള്ള സൂപ്പർ മാർക്കറ്റ് സംവിധാനമല്ല ഈ ഒൗട്ട് ലെറ്റുകളിൽ ഉള്ളത്. ശീതികരിച്ച് സൂക്ഷിക്കാവുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയാണ് ഓരോ സൂപ്പർമാർക്കറ്റും രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാൻട്രി ഫ്രോസൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സംവിധാനം ആരംഭിക്കാൻ 200 മുതൽ 400 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള കടമുറികൾ ആണ് ആവശ്യമായി വരിക. ഇതിൽ ഫ്രോസൺ വിഭാഗത്തിൽപ്പെട്ട 150 മുതൽ 200 പ്രോഡക്ടുകൾ ആണ് ആദ്യഘട്ടത്തിൽ വിൽപനയ്ക്ക് എത്തിക്കുക. ഒരു യൂണിറ്റിന് കീഴിൽ ഹോം ഡെലിവറി സംവിധാനവും ഉണ്ടാവും. പ്രോഡക്ടുകൾ പൂർണമായും കെമിക്കലുകൾ ഉൾപ്പെടാതെ സംസ്കരിച്ചതാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇതിനു പുറമേ മത്സ്യ മാംസാദികൾ,വെജിറ്റബിൾ റെഡി ടു ഈറ്റ്, ഫുഡ് ഐറ്റംസ് , വെജിറ്റേറിയൻ ഫിഷ് , മട്ടൺ, ചിക്കൻ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങളുമുണ്ട്.

എങ്ങനെ ഈ സംവിധാനത്തിൽ പങ്കാളിയാകാം ?

ഏതു ബജറ്റിലുള്ളവർക്കും ബിസിനസ്സ് സംരംഭം ആരംഭിക്കാൻ കഴിയുന്ന രീതിയിൽ മൂന്നു പാക്കേജുകളിലാണ് സംരംഭം ചിട്ടപ്പെടുത്തിയിരിക്കുന്നത് ക്യാൻട്രി ചിക്കൻ, മീറ്റ് ഹൗസ്, ഫ്രോസൺ എന്നിങ്ങനെ മൂന്ന് പ്ലാനുകൾ ആണ് പഞ്ചായത്ത് തലം മുതൽ കോർപ്പറേഷൻതലം വരെ വിഭാവനം ചെയ്തിരിക്കുന്നത്.

പഞ്ചായത്ത് തലത്തിൽ 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക്. ക്യാൻട്രി എല്ലാ ചിക്കൻ പ്രോഡക്ടുകളും ലഭ്യമാകും. രണ്ടാമത്തെ പാക്കേജിൽ പത്തുലക്ഷം രൂപ നിക്ഷേപിക്കാനുള്ള അവസരമാണ് സംരംഭകർക്ക് നൽകുന്നത്. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ചിക്കൻ, ബീഫ്, പോർക്ക്, ഫിഷ്, മട്ടൻ, തുടങ്ങി കൂടുതൽ പ്രോഡക്ടുകൾ ഔട്ട്ലെറ്റിലൂടെ വിൽപന നടത്താൻ ആവും. ഇന്ത്യയിലെ ആദ്യത്തെ ഫ്രോസൺ സൂപ്പർമാർക്കറ്റ് സംരംഭം എന്ന അവകാശപ്പെടുന്ന ക്യാൻട്രി ഫ്രോസൺ സംവിധാനത്തിൽ 15 ലക്ഷം രൂപയാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 200 ഓളം പ്രോഡക്ടുകൾ ആണ് ഫ്രോസൺ ഔട്ട്ലെറ്റിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ലാഭത്തിന്റെ 70% തുകയും സംരംഭകർക്ക് ഓഫർ നൽകും. ബിസിനസിൽ റിസ്ക് എടുക്കാൻ കഴിയാത്തവർക്ക് നിശ്ചിത തുക പ്രതിമാസം ഉറപ്പു നൽകുന്ന പാക്കേജും നടപ്പിലാക്കിയിട്ടുണ്ട്.

വിപുലമായ സംവിധാനം; ചിട്ടയായ പ്രവർത്തനം

ബൃഹത്തായ മുന്നൊരുക്കങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മുൻനിര ഫുഡ് പ്രോസസിങ് കമ്പനികൾ പദ്ധതിയുടെ ഭാഗമായി സമ്മതപത്രം ഒപ്പിട്ടു കഴിഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ശീതീകരണ കേന്ദ്രങ്ങളും തയാറാക്കി കഴിഞ്ഞു. ശീതീകരിച്ച ട്രക്കുകളിലാണ് ഇന്ത്യയ്ക്ക് അകത്ത് പല ഭാഗങ്ങളിൽനിന്നുമായി കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്.

English Summary:  Cantree frozen, India's first frozen supermarket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com