Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൈപ് വഴി വിവാഹമോചനം: സ്ത്രീക്ക് കോടതി അനുമതി

skype

മുംബൈ∙ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജിയിൽ സ്‌കൈപോ സമാനമായ വിഡിയോ കോൺഫറൻസിങ് സംവിധാനമോ ഉപയോഗിച്ച് മൊഴി നൽകാൻ യുഎസിൽ ജോലിചെയ്യുന്ന സ്ത്രീക്കു ബോംബെ ഹൈക്കോടതിയുടെ അനുമതി. ഇവരുടെ വിവാഹമോചന അപേക്ഷ തള്ളിക്കൊണ്ടുള്ള കുടുംബകോടതി വിധി ഹൈക്കോടതി റദ്ദാക്കി. 

സ്ത്രീ സ്ഥലത്തില്ലാത്തതിനാൽ പിതാവിന് കേസിൽ പവർ ഓഫ് അറ്റോർണിയായി അവരെ പ്രതിനിധീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

 ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ രാജ്യാതിർത്തി കടന്ന് ജോലിതേടി പോകും. അവർക്ക് നേരിട്ടു ഹാജരാകാനായെന്നു വരില്ലെന്നും കോടതി നിരീക്ഷിച്ചു. അവധി ലഭിക്കാൻ പ്രയാസമുള്ളതിനാലാണ് തന്റെ കക്ഷിക്കു ഹാജരാകാൻ കഴിയാത്തതെന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു.